കാസർകോട് പൈവളിഗയിൽ കാണാതായ 15-കാരിയേയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. 26 ദിവസം മുൻപായിരുന്നു ഇരുവരേയും കാണാതായത്.

15 വയസുള്ള പെൺകുട്ടിയെ പുലർച്ചെയാണ് കാണാതായതെന്ന് വീട്ടുകാർ അറിയിച്ചിരുന്നു. അന്നേദിവസം തന്നെയാണ് അയൽ വാസിയായ പ്രദീപിനെയും (42) കാണാതായത്. ഇരുവരും ഒരുമിച്ച് പോയതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
സംഭവത്തിൽ കേസെടുത്ത കുമ്പള പൊലീസ് ഇരുവർക്കും വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. ഒടുവിലാണ് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ വീടിനോട് ചേർന്ന ഗ്രൗണ്ടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

