Crime

യൂണിഫോമില്ലാതെ ക്ലാസിലെത്തി, അധ്യാപകനെ വിദ്യാര്‍ഥി കത്തികൊണ്ടു കുത്തി

Posted on

ഗുവാഹത്തി: അസമിലെ ശിവസാഗര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന കേസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിഫോമില്ലാതെ ക്ലാസിലെത്തിയതു ചോദ്യം ചെയ്തതിനാണ് അധ്യാപകനെ കത്തി കൊണ്ടു കുത്തിയത്.

ഗുരുതരമായി പരുക്കേറ്റ കെമിസ്ട്രി അധ്യാപകന്‍ രാജേഷ് ബറുവ ബെജവാഡയെ (55) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ലാസിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടി അധ്യാപകന്‍ ഇതേ വിദ്യാര്‍ഥിയെ ശകാരിക്കുകയും മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്ലാസില്‍ നിന്നും വിദ്യാര്‍ഥിയെ ഇറക്കിവിട്ടതായും സഹപാഠികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version