Crime
മൂന്നു വയസുകാരിക്ക് ക്രൂര പീഡനം, അമ്മയും ആൺസുഹൃത്തും പിടിയിൽ

അമരാവതി: ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം. സംഭവത്തിൽ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം.
കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആൺ സുഹൃത്ത് ശ്രീറാമുമാണ് അറസ്റ്റിലായത്.