യുവതിയെ കൊലപ്പെടുത്തിയ കേസിൽ കാമുകനും രണ്ട് യുവതികളും അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സ്വദേശി അൽബിയ എന്ന കെ. ലോകനായകി(22)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്പലൂര്‍ സ്വദേശി അബ്ദുള്‍ ഹഫീസ്(22), ഇയാളുടെ മറ്റൊരു കാമുകി ആവഡി സ്വദേശി താവിയ സുല്‍ത്താന(22), സുല്‍ത്താനയുടെ സുഹൃത്ത് മോനിഷ എന്നിവരെ അറസ്റ്റ് ചെയ്തത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഓൺലൈനിൽ പരിചയപ്പെട്ട അബ്ദുളുമായി ലോകനായകി പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ലോകനായകി ഇസ്ലാം മതം സ്വീകരിച്ച് അൽബിയ എന്ന് പേര് മാറ്റിയതായി റിപ്പോർട്ടുണ്ട്.
മാര്‍ച്ച് ഒന്നാംതീയതിയാണ് മൂവരും ചേര്‍ന്ന് ലോകനായകിയെ കൊലപ്പെടുത്തി മൃതദേഹം യേര്‍ക്കാട് ചുരത്തില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സേലത്തെ ഒരു മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ലോകനായകി ഒരു ലേഡീസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് ഒന്നാംതീയതി മുതല്‍ യുവതിയെ കാണാതായതോടെ ഹോസ്റ്റല്‍ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും അബ്ദുള്‍ ഹഫീസും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.

