ഒന്നിനു പിറകേ ഒന്നായി കൊലപാത പരമ്പരകളാണ് കര്‍ണാടകയില്‍ നിന്നും പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി വീണ്ടും ഒരു യുവതിയെ കൊലപ്പെടുത്തിയിരിക്കുകയാണ് സ്വന്തം ഭര്‍ത്താവ്. ബെംഗളുരുവിലെ തെരുവില്‍ വെള്ളിയാഴ്ച രാത്രിയാണ് അവിഹിതമാണെന്ന സംശയത്തില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പൊതുജനം നോക്കി നില്‍ക്കേയായിരുന്നു ക്രൂരത അരങ്ങേറിയത്.

ചിക്കബെല്ലാപൂര്‍ ജില്ലയിലെ ബഗേപള്ളിയില്‍ ദിവസവേതന തൊഴിലാളിയാണ് 43കാരനായ കൃഷ്ണപ്പ. വീട്ടുജോലിക്കാരിയാണ് ഇയാളുടെ ഭാര്യ 35കാരിയായ കെ ശാരദ. ജോലി കഴിഞ്ഞ് ശാരദ വീട്ടിലേക്ക് തിരികെ വരുന്നതിനിടയിലാണ് നടുറോഡില്‍ കത്തി ഉപയോഗിച്ച് ശാരദയുടെ കഴുത്തറുത്ത് ഇയാള്‍ കൊലപ്പെടുത്തിയത്.
കൊലപാതകം നടത്താന്‍ തീരുമാനിച്ച് തന്നെയാണ് ഇയാള്‍ ബഗേപള്ളിയില്‍ നിന്നും ബെംഗളുരുവില്‍ എത്തിയത്. ഇയാള്‍ ശാരദ വരുന്ന വഴിയില്‍ കാത്തുനിന്നു. ശാരദ മുന്നിലെത്തിയപ്പോള്‍ ഇയാള്‍ തടഞ്ഞുനിര്‍ത്തി, തുരുതുരെ കഴുത്തില്‍ കുത്തി. സംഭവസ്ഥലത്ത് തന്നെ ശാരദ മരിച്ചു.

