Crime

കാസർകോട്ടെ പ്രവാസിയുടെ കൊലപാതകം, പിന്നിൽ മന്ത്രവാദ സംഘം

Posted on

കാസർകോട്ടെ പ്രവാസി വ്യവസായിയായ അബ്‌ദുൾ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശിനി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.

സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അബ്‌ദുൾ ഗഫൂറിന്റെ വീട്ടിൽ വച്ച് പ്രതികൾ മന്ത്രവാദം നടത്തിയതായി പൊലീസ് കണ്ടെത്തി. സ്വർണം മുന്നിൽ വച്ചായിരുന്നു മന്ത്രവാദം. 596 പവൻ സ്വർണമാണ് മന്ത്രവാദ സംഘം തട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version