Kerala

നടന്നു പോയ വിദ്യാർഥികളെ തടഞ്ഞു നിർത്തി; വലിച്ചിഴച്ച് കാറിലെത്തിയ സംഘത്തിന്റെ ക്രൂര മർദ്ദനം

Posted on

തൃശൂര്‍: തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. മദ്യപിച്ച് കാറിലെത്തിയ സംഘം വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. വി ആര്‍ പുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളെയാണ് മർദ്ദിച്ചത്.

ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥികള്‍ കൂട്ടമായി പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികളെ സമീപത്തെ വീട്ടിലേക്ക് വലിച്ചുകൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജോഷ്വ ജോഷി, ആബേല്‍ ബിനോയ്, ആല്‍വിന്‍ ഷാജു എന്നിവര്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version