Crime
തന്നേക്കാള്‍ കൂടുതല്‍ ഇഷ്ടം ചേച്ചിയോടാണ് എന്ന് കരുതി അമ്മയെ കൊന്ന മകള്‍ അറസ്റ്റില്‍
മുംബൈ :തന്നേക്കാള്‍ കൂടുതല്‍ ഇഷ്ടം ചേച്ചിയോടാണ് എന്ന് കരുതി അമ്മയെ കൊന്ന മകള്‍ അറസ്റ്റില്‍. മുംബയിലെ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം.
നാല്‍പ്പത്തിയൊന്നുകാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കുത്തിക്കൊലപ്പെടുത്തിയത്. അമ്മയ്ക്ക് തന്നേക്കാള്‍ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു.