Crime
പൊന്നാനിയിൽ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം
മലപ്പുറം: പൊന്നാനിയിൽ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം. ഗൃഹനാഥനുൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ഏറാട്ട് വീട്ടിൽ മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന, രണ്ട് മക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ മണികണ്ഠന്‍റെയും അമ്മയുടെയും ഭാര്യയുടെയും നില ഗുരുതരമാണ്.
ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.