Kerala

ആലപ്പുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മർദനമേറ്റ് മരണം

Posted on

ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മർദനമേറ്റ് മരണം. പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ്‌ (34) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം.

ആറാട്ടുപുഴ തറയിൽ കടവ് തണ്ടാശേരിൽ വീട്ടിൽ ആതിര രാജിയാണ് വിഷ്ണുവിന്റെ ഭാര്യ. ഇവർ തമ്മിൽ ഒന്നര കൊല്ലമായി പിണങ്ങി കഴിയുകയാണ്. നാല് വയസുള്ള മകനുണ്ട്. പൊലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളിൽ വിഷ്ണുവിനോടൊപ്പം ആയിരിക്കും.

വിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്ന മകനെ തിരികെ ഏൽപ്പിക്കാനാണ്‌ തറയിൽ കടവിലെ ഭാര്യ വീട്ടിൽ വിഷ്ണു എത്തിയത്. തുടർന്ന് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും അടിപിടി കലാശിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version