Kerala

പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു

കണ്ണൂര്‍ ഇരിട്ടിയിലെ എൻഡിഎഫ് പ്രവർത്തകൻ സൈനുദ്ദീന്‍ വധക്കേസിലെ പ്രതിയായ ഇരിട്ടി പയഞ്ചേരിയിലെ വാഴക്കാടൻ വിനീഷ് ഡിസംബർ 22 ന് ആണ് തൂങ്ങി മരിച്ചത്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടയിൽ പരോളിയിൽ ഇറങ്ങിയതിനിടെ ആണ് മരണം. കാലാവധി കഴിഞ്ഞ് 23 ന് ജയിലിലേക്ക് പോകാൻ നിൽക്കുന്നതിനിടയിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് അതിക്രൂരമർദ്ധനമാണ് ഇയാൾ നേരിടേണ്ടി വന്നത് എന്ന് ബന്ധുക്കൾ ആരോപിച്ചു.

പുറത്തുള്ള എസ്ഡിപിഐ പ്രവർത്തകർ പണം നൽകി ആണ് തടവുകാരെ കൊണ്ട് ഇയാളെ തല്ലിചതച്ചത്. അതും സി.പി.എം. പ്രവർത്തകന്റെ മരണത്തിനിടയാക്കി. കൂടാതെ ടി.പി. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ ഉൾപ്പെടെ സ്വന്തം പാർട്ടിക്കാരനെ ജയിലിൽ പണത്തിന് വേണ്ടി അതിക്രൂരമായി മർദ്ധിച്ചു. 2008 ജൂൺ 23നാണ് സൈനുദ്ധീൻ കൊല്ലപ്പെടുന്നത്. പ്രദേശത്ത് ഉണ്ടായ എസ്എഫ്ഐ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ആദ്യം കേസ് ലോക്കൽ പോലീസ് അന്വേഷിക്കുകയും തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. സൈനുദ്ദീന്റെ ബന്ധുക്കൾ സർക്കാരിനെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്. സി.ബി.ഐ. കൊച്ചി യൂണിറ്റ് ആണ് കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും. വിനീഷ് ഉൾപ്പെടെ ആറ് പ്രതികളെ സിബിഐ കോടതി ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. തുടർന്ന് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അതിനിടയിലാണ് മർദ്ധനം നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top