ചെന്നൈ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് എഗ്മോറില്‍ കോണ്‍ക്രീറ്റ് ഡംബല്‍ കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു. സംഭവത്തിൽ സുഹൃത്തായ 16-കാരനെ അറസ്റ്റ് ചെയ്തു.
തർക്കത്തെ തുടർന്ന് 16-കാരന്‍ ബിഹാര്‍ സ്വദേശിയായ രാഹുല്‍ കുമാറിന്റെ തലയ്ക്ക് ഡംബല്‍ കൊണ്ട് അടിക്കുകയായിരുന്നു. എഗ്മോറിലെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ് ഇരുവരും.
പ്രതിയായ 16-കാരനും ബിഹാറി സ്വദേശിയാണ്. മൂന്ന് ദിവസം മുമ്പാണ് ജോലിക്കിടെ ഇരുവരും തര്‍ക്കമുണ്ടായത്. തലയ്ക്കടിയേറ്റ രാഹുല്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.