പാലക്കാട് തേങ്കുറുശിയിലേ ദുരഭിമാന കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം, തേങ്കുറുശി ഇലമന്ദം കൊല്ലത്തറയിൽ 25 കാരനായ അനീഷിനെ കൊലപ്പെടുത്തിയ ഭാര്യ ഹരിതയുടെ പിതാവും അമ്മാവനും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവും, 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. യാതൊരു കൂസലുമില്ലാതെയാണ് പ്രതികൾ കോടതി വിധി കേട്ടത്. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽപെട്ട ഹരിതയെ ജാതിയിലും സമ്പത്തിലും താഴ്ന്ന കുടുംബത്തിൽപെട്ട അനീഷ് വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്
അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് തേങ്കുറുശി കുമ്മാണി പ്രഭുകുമാർ , അമ്മാവൻ കെ.സുരേഷ്കുമാറും ചേർന്ന് ഹരിതയുടെയും അനീഷിന്റെയും വിവാഹം കഴിഞ്ഞു 88-ാം ദിവസം അനീഷിനെ കൊലപ്പെടുതുക ആയിരുന്നു .വിവാഹത്തെത്തുടർന്ന് അനീഷും ഹരിതയുടെ വീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബൈക്കിൽ സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ അനീഷിനെ മാന്നാംകുളമ്പിൽവെച്ച് തടഞ്ഞുനിർത്തി സുരേഷും പ്രഭുകുമാറും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഹരിതയെ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.