Crime

വൈര്യാ​ഗത്തിന്റെ പേരിൽ ബിസിനസ് പങ്കാളിയുടെ രണ്ട് മക്കളെ കൊന്നു കെട്ടിത്തൂക്കി

Posted on

ജോധ്പൂർ: വൈര്യാ​ഗത്തിന്റെ പേരിൽ ബിസിനസ് പങ്കാളിയുടെ രണ്ട് മക്കളെ കൊന്നു കെട്ടിത്തൂക്കി.

ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് പ്രതിയായ ശ്യാം സിങ് ഭാടിയ (70) കു‌ട്ടികളെ കൊലപ്പെ‌ടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. തമന്ന (12), ശിവപാല്‍ (8) എന്നിവരാണ് കൊല്ലപ്പെട്ടത്.

കു‌‌‌ട്ടികളെ കാണാതായതിനെ തു‌ടർന്ന് കഴിഞ്ഞ വെളളിയാഴ്ച മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതി കുട്ടികളെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് ന‌‌ടത്തിയ തിരച്ചിലിൽ പ്രതിയുടെ വാ‌‌ടക വീ‌ട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിലാണ് മൃതദേഹഹങ്ങൾ കണ്ടെത്തിയത്. ബോറാന്‍ഡയിലെ വള ഫാക്ടറിക്ക് സമീപമായിരുന്നു വീട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version