യുപിയിൽ മാതാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു. 9 മാസം പ്രായമായ കുഞ്ഞിനെയാണ് എറിഞ്ഞു കൊന്നത്. ഇരുനില വീടിന് മുകളിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്.
കുഞ്ഞിൻറെ അമ്മയും സഹോദരിയും തമ്മിൽ വഴക്കുണ്ടായി തുടർന്നാണ് കുഞ്ഞിനെ എറിഞ്ഞത് എന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
കൃഷ്ണ നഗർ പ്രദേശത്തെ അവരുടെ ഇരുനില വീടിന്റെ മുകളിൽ നിന്ന് അഞ്ജു ദേവി കുട്ടിയെ വലിച്ചെറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.