പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പെണ്‍കുട്ടിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനം. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെ ഒപ്പം നിര്‍ത്തി ഭര്‍ത്താവ് രാഹുല്‍ മുങ്ങിയിട്ടുണ്ട്.
തനിക്ക് പരാതിയില്ലെന്നാണ് പോലീസില്‍ എഴുതി നല്‍കിയത്. അച്ഛനും അമ്മയും എത്തിയാല്‍ അവര്‍ക്ക് ഒപ്പം പോകാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നിന്നും സർട്ടിഫിക്കറ്റുകൾ എടുക്കാൻ സഹായിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.