ബംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി. ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി.
ഇന്നലെ രാമമൂർത്തി നഗറില്‍ എൻ ആർ ഐ ലെ ഔട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. യതീഷ് എന്ന ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് എഫ്ഐആറില്‍ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചു.