തിരുവനന്തപുരം: കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും ആതിര തയാറായില്ലെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും കഠിനംകുളം കൊലപാതകത്തിൽ പ്രതി ജോൺസൺ ഔസേപ്പ്.
അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. പൊലീസിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ജോൺസൺ പറഞ്ഞു.
കൊല്ലം സ്വദേശിയായ ജോൺസണെ കോട്ടയം കുറിച്ചിയിൽ നിന്ന് ചിങ്ങവനം പൊലീസാണ് പിടികൂടിയത്.എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് സ്വദേശി ആതിരയെ ലൈംഗികബന്ധത്തിനിടെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കൃത്യം നടന്ന ദിവസം പ്രതി തന്റെ പെരുമാതുറയിലെ മുറിയിൽ നിന്നും രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപമെത്തി.