പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കാരള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകള്‍ അടക്കം എട്ട് പേർക്ക് പരിക്കേറ്റു.

കുമ്പനാട് എക്സോഡസ് ചർച്ച് കാരള്‍ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നാണ് കാരള്‍ സംഘത്തിന്റെ പരാതി.

പ്രദേശവാസികളായ ആളുകള്‍ തന്നെയാണ് പ്രശ്നമുണ്ടാക്കിയതൊന്നും വൈകാതെ അവരെ പിടികൂടുമെന്നും കോയിപ്രം പൊലീസ് അറിയിച്ചു.

