കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അമിത് കൊലപാതകം നടത്താനായി പോകുന്ന ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. കൊല നടത്തിയ ശേഷം പ്രതി ഡിവിആറുമായി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. രാത്രി 12.34 നാണ് ഇയാൾ കൊല നടത്താനായി പോയത്. പുലർച്ച 3.43 ന് കൊല നടത്തിയ ശേഷം ഡിവിആർ ഉപേക്ഷിച്ചു.

പ്രതി അമിത്തിൻ്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തൻ്റെ ജീവിതം തകർത്തതിൻ്റെ പക വീട്ടാനാണ് കൊല നടത്തിയത് എന്നാണ് ഇയാൾ മൊഴി നൽകിയത്. ഫോൺ മോഷണക്കേസ് പരാതി പിൻവലിക്കമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിജയകുമാർ പരാതി പിൻവലിക്കാൻ തയ്യാറായില്ല. ജാമ്യത്തിലിറങ്ങിയ ശേഷം വീട്ടിൽ എത്തി വിജയകുമാറിനെ കണ്ടു. പെൺ സുഹൃത്ത് ഉപേക്ഷിച്ചതും ഗർഭം അലസിയതും എന്നാൽ പ്രതികാരത്തിന്റെ ആക്കം കൂട്ടി. കൊല നടത്താൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും അമിത് ഓറാങ് പറഞ്ഞു.


