മുംബൈ: ടിറ്റ്‌വാലയിൽനിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരനെ 16-കാരൻ കുത്തിക്കൊന്നു. സംഭവത്തിൽ 16 വയസ്സുകാരനും സഹോദരനും പൊലീസ് പിടിയിൽ ആയി.

കഴിഞ്ഞയാഴ്ച ടിറ്റ്‌വാലയിൽനിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിലുണ്ടായ തർക്കത്തിനിടെ മർദനമേറ്റതിനു പ്രതികാരമായി പിറ്റേന്നു സുഹൃത്തുക്കളെ കൂട്ടിയെത്തിയ കൗമാരക്കാരൻ, അങ്കുഷ് ഭഗവാൻ ഭലേറാവു എന്ന യാത്രക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


