കൊച്ചി: എറണാകുളം വൈപ്പിനിൽ സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാനോസ സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന താത്കാലിക സ്കൂൾ ബസ് ഡ്രൈവറായ നായരമ്പലം സ്വദേശി ആയ ലിൻസൺ ടി. പി-യാണ് മരിച്ചത്.
സ്കൂളിന് പുറത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്ത വണ്ടിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. യുവാവിന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.