തൃശൂർ: പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ പ്രതി പിടിയില്‍. മുഖ്യ പ്രതി ലിഷോയ് ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.

ലിഷോയുടെ വീടിന്റെ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റിരുന്നു.ആശുപത്രിയിലുള്ള ബാദുഷ അടക്കം നാല് പേർ കസ്റ്റഡിലാണ്. ആകാശ്, നിഖില്‍ എന്നിവരെ ചാലിശേരിയില്‍ നിന്നും ഇന്നലെ പിടി കൂടിയിരുന്നു.

