Crime

പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് കത്തികുത്ത്! ക്രൂരത

Posted on

മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി പത്താംക്ലാസ് വിദ്യാർത്ഥികൾ. താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് മലയാളം – ഇം​ഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.

ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളിൽ ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്ന് വിദ്യാർത്ഥികൾ ചേർന്നാണ് ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version