Crime

കാമുകന്റെ ജനനേന്ദ്രിയത്തില്‍ കറികത്തി കുത്തിക്കയറ്റി യുവതി; ഇറങ്ങിയോടി യുവാവ്

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ കാമുകനെ ക്രൂരമായി ആക്രമിച്ച് യുവതി. കറികത്തി കൊണ്ട് യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവാന്‍ഡി എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. യുവാവിന് സ്വകാര്യഭാഗത്ത് നിരവധി കുത്തേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഭിവാന്‍ഡിയിലെ പത്മനഗറില്‍ താമസിക്കുന്ന ഇരുപത്തിയാറുകാരിയാണ് ആക്രമണം നടത്തിയത്. സമീപവാസിയായ 31 വയസുളള യുവാവുമായി യുവതി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടതോടെ യുവാവ് പിന്‍മാറാന്‍ ശ്രമിച്ചു. ഇതോടെയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചത്. വീട്ടിലെത്തിയപ്പോഴും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് തയാറല്ലെന്ന് അറിയച്ചതോടെ അടുക്കളിയില്‍ നിന്നും കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു.

സ്വകാര്യഭാഗത്ത് കുത്തേറ്റ യുവാവ് യുവതിയുടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടി. ഓഗസ്റ്റ് 16നാണ് യുവാവ് ആക്രമണത്തിന് ഇരയായത്. യുവാവിന്റെ പരാതിയില്‍ താനെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിയെ അറസറ്റ്് ചെയ്തിട്ടില്ലെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top