കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ട നേതാവ് ജിം സന്തോഷ് വധക്കേസിലെ മുഖ്യസൂത്രധാരൻ പങ്കജ് പിടിയിൽ. കല്ലമ്പലത്ത് നിന്നാണ് പങ്കജിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഗുണ്ടാനേതാവ് സന്തോഷ്,

പങ്കജിനെ കുത്തിയ ശേഷം ജയിലിലായിരുന്നു. ഇതിന്റെ പ്രതികാരനടപടിയായാണ് പങ്കജും ഗുണ്ടാസംഘവും ചേർന്ന് ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇതോടെ സന്തോഷ് വധക്കേസിൽ ആറ് പ്രതികൾ പിടിയിലായി. ഇനി അലുവ അതുലിനെ കൂടി പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനയ്ക്കിടയിൽ അലുവ അതുൽ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

