ബാങ്ക് ജീവനക്കാരിയെ ബാങ്കില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്. കണ്ണൂര്‍ കാഞ്ഞിരങ്ങാട് പൂവത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. ആലക്കോട് രയരോം സ്വദേശി അനുപമയാണ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് അനുരൂപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അനുപമയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

ഉച്ചയ്ക്ക് 3.45 ഓടെയാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. കുടുംബ പ്രശ്‌നമെന്നാണ് പ്രാഥമിക വിവരം. ബാങ്കില്‍ അതിക്രമിച്ച് കയറുകയും അതിന് ശേഷം യാതൊരു പ്രകോപനവുമില്ലാതെ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തിയുപയോഗിച്ച് അനുപമയെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തി. നാട്ടുകാരും മറ്റ് ബാങ്ക് ജീവനക്കാരും ചേര്‍ന്നാണ് അനുരൂപിനെ പിടികൂടുകയായിരുന്നു. പിന്നീട് തളിപ്പറമ്പ് പൊലീസിനെ വിളിച്ചു വരുത്തി കസ്റ്റഡിയില്‍ ഏല്‍പ്പിച്ചു.

