കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകൾ നോക്കി നിൽക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം.
സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ് കുമാർ (39) എന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
സംഭവ ശേഷം ആനന്ദ് ഹൊസൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിൽ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.