തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുത്തിപറമ്പ് കനാൽ പാലം പരിസരത്ത് വെച്ചാണ് മോഹനൻ, മകൻ ശ്യാം എന്നിവരെ വെട്ടിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം.

രതീഷ് ( മണികണ്ഠൻ ), ശ്രീജിത്ത് അരവൂർ എന്നിവരാണ് അച്ഛനെയും മകനെയും വീടിന് പുറത്ത് വെച്ച് വെട്ടിപരുക്കേൽപ്പിച്ചത്. ശ്യാമുമായി രതീഷ് വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇത് തടയാനെത്തിയ മോഹനന്റെ നെഞ്ചിലും മുതുകിലും കത്തി കൊണ്ട് ഇയാൾ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു.
അതിന്ശേഷമാണ് ശ്യാമിന് നേരെ ഇവർ പാഞ്ഞെത്തുന്നത്. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ കുടുംബാംഗങ്ങളെയും ആക്രമിക്കാൻ രതീഷ് ശ്രമിച്ചു. കൂടുതൽ ആളുകൾ സ്ഥലത്തെത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

