ദില്ലി: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. രാകേഷ് (29) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളുടെ വീട്ടുടമയുടെ മകൻ ഗോവിന്ദ് ബല്ലഭിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കൊലനടത്തിയതിന് ശേഷം മൃതദേഹം കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അലിപുർ പൊലീസിന് വിവരം ലഭിച്ചത്. ഇതേതുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇത് കൊലപാതകം തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കിടന്ന കുളത്തിന്റെ തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്നും ഉണ്ടയില്ലാത്ത ഒരു തോക്കും, ചോര കറ തുടച്ചുകളഞ്ഞതിന്റെ പാടുകളും കാണപ്പെട്ടു.
രാകേഷിന്റെ വീട്ടുടമയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. അവിടെ വെച്ച് രാകേഷിനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പ്രതി കുളത്തിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാമെന്നതായിരുന്നു പൊലീസിന്റെ ആദ്യ വിലയിരുത്തല്‍