റായ്പൂർ: ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പയിൽ എട്ടുവയസുള്ള മകളെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മെക്കാനിക്കായ സല്‍മാന്‍ അലി(35)യാണ് അലീഷ പര്‍വീണിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
കളിപ്പാട്ടത്തിനുവേണ്ടി ഒമ്പതുവയസുള്ള സഹോദരി അലീന പര്‍വീണുമായി അലീഷ വഴക്കുകൂടിയിരുന്നു. ഇതുകണ്ട് പ്രകോപിതനായ പിതാവ് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. കുട്ടികളെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി അയൽവാസികൾ പറഞ്ഞു
നിലവിളി കേട്ടെത്തിയ അയൽവാസികൾ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അലീനയുടെ നില അതീവഗുരുതരമാണ്. ആശുപത്രി ജീവനക്കാരും അയൽവാസികളും ചേർന്നാണ് സംഭവം പൊലീസിൽ അറിയിച്ചത്. അലീഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സൽമാനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അടിക്കടി വഴക്കുണ്ടാക്കുന്നതിനാല്‍ സൽമാനും ഭാര്യയും വേർപിരിയുകയായിരുന്നു. തുടര്‍ന്ന് അച്ഛന്‍റെ സംരക്ഷണയിലായിരുന്നു കുട്ടികള്‍.