കൊല്ലം: കൊട്ടാരക്കരയിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരിയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയിൽ കണ്ടെത്തിയ തങ്കപ്പൻ ആചാരിയുടെ കഴുത്തിൽ തോർത്തും മുറുക്കിയിരുന്നു. മകൻ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത്ത് ഭാര്യയുമായി പിരിഞ്ഞ് അച്ഛന്റെ ഒപ്പമായിരുന്നു താമസം. ഇയാൾ സ്ഥിരം മദ്യപാനിയാണ്.
അച്ഛനെ കൊലപ്പെടുത്തിയെന്ന് അജിത്ത് ഒരു സുഹൃത്തിനെ ഫോണിലൂടെ വിളിച്ചു പറയുകയായിരുന്നു. പിന്നാലെ കൊട്ടാരക്കര പൊലീസ് സംഭവ സ്ഥലത്തെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. വെറ്റേട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ തോർത്ത് വരിഞ്ഞ് മുറുക്കിയിരുന്നു. ശ്വാസം മുട്ടിച്ച ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.