Crime

കുളിക്കാത്ത ഭാര്യയെ മരത്തടിക്ക് അടിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

കുളിക്കാത്തതിന്റെ പേരില്‍ ഭാര്യയെ അടിച്ച് കൊന്ന് ഭര്‍ത്താവിന്റെ ക്രൂരത. തായ്‌ലന്‍ഡിലാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം കുളിക്കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. പിന്നാലെയാണ് മരത്തടി കൊണ്ട് തലയ്ക്കടിച്ചത്. വീടിന് പുറത്ത് വെച്ചായിരുന്നു ആക്രമണം.

ആക്രമിച്ച ശേഷം ഭാര്യയെ കുളിമുറിയില്‍ കൊണ്ട് കിടത്തിയ ശേഷം വഴുതി വീണതായി അയല്‍ക്കാരേയും പോലീസിനേയും അറിയിക്കുകയായിരുന്നു. പോലീസ് ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്ന് കളയുകയും ചെയ്തു. ഒളിവില്‍ പോയ വാച്ചറിനെ ബാന്‍ ടാബ് താവോ എന്ന സ്ഥലത്ത് നിന്നാണ് പോലീസ് പിടികൂടിയത്.

വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കൊലപാതകം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മരണത്തിന് കാരണമായത് തലയ്ക്കേറ്റ കനത്ത ആഘാതമാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top