Crime
ഡെറാഡൂണില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; അഞ്ച് പേര്‍ അറസ്റ്റില്‍
ഡെറാഡൂണ്‍: ഡെറാഡൂണില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ഈ മാസം 12നും 13നുമിടയിലുള്ള രാത്രിയില്‍ ഡെറാഡൂണില്‍ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ വെച്ചാണ് സംഭവം നടന്നത്.
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് നിവാസിയായ പെണ്‍കുട്ടി ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണിലെത്തിയതായിരുന്നു. ഡെറാഡൂണിലെ ഉത്തരാഖണ്ഡ് റോഡ്‌വേ ബസില്‍ വെച്ച് അഞ്ച് പേരടങ്ങുന്ന സംഘം ഓരോരുത്തരായി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകകയായിരുന്നു. മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയുടെ ഫലം വന്നിട്ടില്ല. കുറ്റകൃത്യം നടന്നതായി ആരോപിക്കുന്ന ബസും മറ്റൊരു ബസും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍)യിലേക്കയച്ചിട്ടുണ്ട്. ബസ് ടെര്‍മിനലിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും കാവല്‍ക്കാരനാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് ഡെറാഡൂണ്‍ എസ്എസ്പി അജയ് സിങ് അറിയിച്ചു