Crime

അച്ഛൻ അമ്മയെ കൊന്നു, മൃതദേഹം കെട്ടിത്തൂക്കി; നാലുവയസുകാരിയുടെ മൊഴിയും വരച്ച ചിത്രവും നിർണായകമായി

Posted on

ഝാൻസി: സ്ത്രീയുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ഭർതൃവീട്ടുകാരുടെ ശ്രമം പൊളിച്ചത് നാലുവയസുകാരിയായ മകൾ വരച്ച ചിത്രം. ഉത്തർപ്രദേശിലെ ഝാൻസിയിലെ കോട്‌വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാർ കോളനിയിൽ തിങ്കളാഴ്ചയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്.

വർഷങ്ങളോളം തുടർന്ന പീഡനത്തിനുശേഷം ഭർത്താവ് സന്ദീപ് ബുധോലിയ തന്നെയാണ് സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന സംശയമുയർത്തിയത് മകളുടെ മൊഴിയും വരച്ച ചിത്രവുമാണ്. സോണാലി ആത്മഹത്യ ചെയ്തതായാണ് ഭർതൃവീട്ടുകാർ അവരുടെ കുടുംബത്തോട് പറഞ്ഞത്. എന്നാൽ മകൾ ദർശിത വരച്ച ഒരു ചിത്രവും മൊഴിയും സൂചിപ്പിക്കുന്നത് ഭർത്താവാണ് അവരെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കിയെന്നുമാണ്. മെഡിക്കൽ പ്രതിനിധിയാണ് സന്ദീപ് ബുധോലിയ.

“അച്ഛൻ അമ്മയെ ആക്രമിച്ച് കൊന്നതാണ്. തലയിൽ ഒരു കല്ലുകൊണ്ട് അടിച്ചശേഷം ശരീരം കെട്ടിത്തൂക്കി. പിന്നീട്, അയാൾ മൃതദേഹം താഴെയിറക്കി ഒരു ചാക്കിലാക്കി ഉപേക്ഷിച്ചു,” പിന്നീട് ആക്രമണത്തിന്റെ ചിത്രം വരച്ച് കാണിച്ചുകൊണ്ട് മകൾ ദർശിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. അച്ഛൻ തൻ്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version