Kerala
മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണം; യുവാവിന് ഗുരുതര പരുക്ക്
മലപ്പുറം വലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീനാണ് ക്രൂരമര്‍ദനമേറ്റത്. ഇടത് കണ്ണിന് ഗുരുതര പരുക്കേറ്റു.
നടുറോഡിൽ വാഹനം നിർത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മർദനം. ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്.
സംഭവത്തില്‍ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.