Crime

വിവാഹം മുടക്കാനെത്തിയെന്ന് ആരോപണം; മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദിച്ചു

മലപ്പുറത്ത് വിവാഹമണ്ഡപത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ ക്രൂരമായി മർദിച്ചെന്ന് പരാതി. പൂക്കോട്ടൂർ പള്ളിമുക്ക് സ്വദേശികളായ കുട്ടികൾക്കാണ് മർദനമേറ്റത്. വിവാഹം മുടക്കാൻ വന്നവരെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കരിപ്പൂർ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ഞായറാഴ്ച കരിപ്പൂർ വിമാനത്താവളത്തിന് അടുത്തുള്ള ഓഡിറ്റോറിയത്തിൽ വച്ചാണ് സംഭവം. ഡെക്കറേഷൻ ജോലികൾക്ക് സഹായികളായാണ് പതിനാറും പതിനേഴും വയസ്സുള്ള വിദ്യാർഥികൾ എത്തിയത്. എന്നാൽ വൈകിട്ട് വിവാഹം മുടക്കാൻ വന്നവരെന്ന് ആരോപിച്ച് വധുവിൻ്റെ പിതാവും കൂട്ടരും ഇരുവരെയും ക്രൂരമായി മർദിച്ചു എന്നാണ് പരാതി. കരിപ്പൂർ സ്വദേശി നാസറിനെതിരെയാണ് പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top