പട്ന: ബിഹാറില്‍ മുന്‍മന്ത്രിയുടെ പിതാവിനെ അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി.
മുന്‍ മന്ത്രിയും വികാസ്ശീല് ഇന്സാന് പാര്‍ട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതന്‍ സാഹനിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് സംഭവം.
ദര്‍ബംഗ സിറ്റിയിലെ സുപോല്‍ ഏരിയയിലെ വീട്ടിലാണ് മുകേഷ് സാഹനിയുടെ അച്ഛന് താമസിച്ചിരുന്നത്. വികൃമാക്കപ്പെട്ട നിലയില്‍ ജിതന്‍ സാഹനിയുടെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ ഉന്നത പൊലീസ് സംഘം വീട്ടിലെത്തി.