കാമുകന് ഒപ്പം ജീവിക്കാന്‍ വേണ്ടി നവവധു ഭര്‍ത്താവിനെ കൊന്നു. ഗുജറാത്ത് ഗാന്ധി നഗറില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. വിവാഹം കഴിഞ്ഞ് വെറും നാലുനാള്‍ കഴിഞ്ഞാണ് ഈ അരുംകൊല. അഹമ്മദാബാദ് സ്വദേശിയായ പായലും കാമുകന്‍ കല്‍പേഷും സുഹൃത്തുക്കളുമാണ് പിടിയിലായത്.
കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗാന്ധിനഗറിലുള്ള ഭവിക്കിനെയാണ് പായല്‍ വിവാഹം കഴിച്ചത്. ശനിയാഴ്ച പായലിനെ വിളിക്കാന്‍ ഭവിക്ക് വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഭവിക്കിനെ കുറിച്ച് വിവരം ലഭിച്ചില്ല. പായലിന്റെ പിതാവാണ് ഭവിക്കിന്റെ പിതാവിനെ വിളിച്ച് മകന്‍ ഇവിടെ എത്തിയില്ലെന്ന് അറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭവിക്കിനെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചത്.