Crime

മസ്‌ക്കറ്റിൽ പള്ളിയ്ക്ക് സമീപം വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മസ്ക്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ പള്ളിക്ക് സമീപമുണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അൽ വാദി- അൽ കബീർ പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്.

സാഹചര്യം നേരിടാൻ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി തെളിവെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് റോയൽ ഒമാൻ പൊലീസ് അനുശോചനം രേഖപ്പെടുത്തി.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top