Kerala
മലപ്പുറത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ
മലപ്പുറം : എടവണ്ണ പത്തപിരിയത്ത് സഹോദരങ്ങൾക്ക് കുത്തേറ്റു.
പത്തപിരിയം സ്വദേശി തേജസ്, സഹോദരൻ രാഹുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ എടവണ്ണ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എബനേഷ് ക്വാറിയിലെ ജോലിയുമായി ബന്ധപ്പെട്ട് പത്തപിരിയത്താണ് താമസം.
രാവിലെ 8 മണിയോടെ വീടിന് മുന്നിലുണ്ടായ വാക്കുതർക്കത്തിനിടയിലാണ് എബനേഷ് തേജസിനെയും, രാഹുലിനെയും കുത്തിയത്.