Crime
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പറവൂര്‍: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പറവൂര്‍ ഘണ്ടാകര്‍ണന്‍ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരനാണ് (63) ഭാര്യ വനജയെ (58) കൊന്ന് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വീടിന് കുറച്ചകലെ താമസിക്കുന്ന ഇളയ മകള്‍ ദിവ്യ ശനിയാഴ്ച രാവിലെ ഫോണ്‍ ചെയ്‌തെങ്കിലും ആരും എടുത്തില്ല.
തുടര്‍ന്ന് അയല്‍വാസിയെ വിളിച്ച് വിവരം പറഞ്ഞു. അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വിദ്യാധരന്‍.