Crime

വാഹനം ഇടിച്ചതിനെ ചൊല്ലി തർക്കം, മാതാപിതാക്കളുടെ മുന്നിൽവച്ച് യുവാവിനെ മർദിച്ച് കൊന്നു

Posted on

മുംബൈയിലെ മലാഡിൽ കാർ ഡ്രെവറെ ജനക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകനായ ആകാശാണ് (28) മരിച്ചത്. കാർ ഓട്ടോയിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്.ഓട്ടോ ഡ്രൈവർക്ക് പിന്തുണയുമായി എത്തിയ ജനക്കൂട്ടമാണ് ആകാശിനെ മർദിച്ചത്.

പുഷ്പ പാർക്കിന് സമീപം ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോ ആകാശിന്റെ കാറിൽ തട്ടുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഓട്ടോഡ്രൈവർ സ്ഥലത്തുനിന്നും പോയെങ്കിലും ജനക്കൂട്ടംആകാശിനെ മർദിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ ഇയാളുടെ മാതാപിതാക്കളും കൂടെയുണ്ടായിരുന്നു. ഇവര്‍ മർദനം തടയാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ആക്രമണം തുടരുകയായിരുന്നു. ഗുരുതര പരുക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും മരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version