മുംബൈയിലെ മലാഡിൽ കാർ ഡ്രെവറെ ജനക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകനായ ആകാശാണ് (28) മരിച്ചത്. കാർ ഓട്ടോയിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്.ഓട്ടോ ഡ്രൈവർക്ക് പിന്തുണയുമായി എത്തിയ ജനക്കൂട്ടമാണ് ആകാശിനെ മർദിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
പുഷ്പ പാർക്കിന് സമീപം ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോ ആകാശിന്റെ കാറിൽ തട്ടുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഓട്ടോഡ്രൈവർ സ്ഥലത്തുനിന്നും പോയെങ്കിലും ജനക്കൂട്ടംആകാശിനെ മർദിക്കുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
സംഭവം നടക്കുമ്പോൾ ഇയാളുടെ മാതാപിതാക്കളും കൂടെയുണ്ടായിരുന്നു. ഇവര്‍ മർദനം തടയാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ആക്രമണം തുടരുകയായിരുന്നു. ഗുരുതര പരുക്കേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)