Crime
യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തു; വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി സഹോദരൻ
ബെംഗളൂരു: ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന കാരണത്താൽ തെലങ്കാനയിൽ വീണ്ടും ദുരഭിമാനക്കൊല. പൊലീസ് കോൺസ്റ്റബിളായ നാഗമണി എന്ന യുവതിയെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. നാഗമണിയെ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം സഹോദരനായ പരമേശ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തെലങ്കാനയിലെ ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ആണ് കൊല്ലപ്പെട്ട നാഗമണി.
മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഒളിവിൽ പോയ പരമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് പ്രതിയുടെ കുടുംബത്തിന്റെ തീരുമാനം. ജാമ്യാപേക്ഷ തള്ളയതിനെതിരെ ഉടൻ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷക അറിയിച്ചു.