Crime
പുതിയ ജോലി ആഘോഷിക്കാൻ ബാല്യകാല സുഹൃത്തിനെ ക്ഷണിച്ചു; പിന്നാലെ പീഡനം; ഹൈദരാബാദിനെ ഞെട്ടിച്ച് തുടരെ അതിക്രമങ്ങൾ
ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനീയറായ യുവതി ബലാത്സംഗത്തിനിരയായി. യുവതിയുടെ ബാല്യകാല സുഹൃത്ത് അടക്കം രണ്ടുപേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.
പുതിയ ജോലി കിട്ടിയത് ആഘോഷിക്കാനായി യുവതി തന്റെ ബാല്യകാല സുഹൃത്തിനെ ക്ഷണിക്കുകയായിരുന്നു. വനസ്തലിപുരത്തെ ബാർ ഉൾപ്പെടുന്ന റസ്റ്ററന്റിലായിരുന്നു ആഘോഷമെന്ന് പോലീസ് പറഞ്ഞു. ഹോട്ടൽ മുറിയിലേക്ക് പോകുന്നതിനു മുൻപ് താനും സുഹൃത്തും മദ്യപിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു.
മുറിയിലെത്തിയശേഷം മദ്യലഹരിയിലായിരുന്ന യുവതിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. പിന്നീട് സുഹൃത്തിന്റെ ബന്ധു കൂടി ഹോട്ടൽ മുറിയിൽ എത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. സംഭവത്തിനുശേഷം ഇരുവരും അവിടെനിന്നും കടന്നു കളഞ്ഞു. യുവതി പിന്നീട് തന്റെ സഹോദരനെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.