തൃശ്ശൂർ: ന്യൂ ഇയർ ആശംസ പറയാത്തതിന് യുവാവിനെ കുത്തിവീഴ്ത്തി. തൃശൂർ മുള്ളൂർക്കരയിൽ ഉണ്ടായ സംഭവത്തിൽ ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. കഞ്ചാവ് കേസിലെ പ്രതി ഷാഫി സുഹൈബിന്റെ ശരീരത്തിൽ ഇരുപത്തിനാലു തവണ ആണ് കുത്തിയത്.
യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷാഫിയോട് ന്യൂഇയർ ആശംസ പറയാത്തതാണ് അക്രമിക്കാൻ കാരണം. അർധരാത്രി സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു.
ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരെ സുഹൈബ് ആശംസിച്ചിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരൊടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.