Crime
17കാരിയെ വഴിയിൽ തടഞ്ഞ് യുവാക്കൾ പീഡിപ്പിച്ചു, വിഡിയോ പകർത്തി ഭീഷണി; ആസിഡ് കുടിച്ച് ആത്മഹത്യ ശ്രമം
ഉത്തർ പ്രദേശിൽ 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകർത്തി ഓൺലൈനിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.
പീഡനത്തിനിരയായ പെൺകുട്ടി ആസിഡ് കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ബറേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തർപ്രദേശിലെ പീലിബിത്തിൽ ആണ് സംഭവം. മാതാവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് പെൺകുട്ടിയെ രണ്ടു അക്രമികൾ തടഞ്ഞു നിർത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അക്രമികളിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു, പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.