സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പട്നയില്‍ വയോധികനായ വ്യവസായിയെ വെടിവെച്ച് കൊന്നു. അക്രമികൾ ഇദ്ദേഹത്തെ പിന്തുടർന്ന് വീട്ടിനുള്ളിൽ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.
ഇതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ വീട്ടില്‍ കയറി നിരവധി തവണ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദനാപൂര്‍ മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
60 കാരനായ പരസ് റായ് വീട്ടിലേക്ക് നടക്കുമ്പോള്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി ആറ് പ്രതികള്‍ പിന്തുടരുകയായിരുന്നു. നയാ തോല പ്രദേശത്തിനടുത്തെത്തിയപ്പോള്‍ അവരില്‍ മൂന്ന് പേര്‍ കാല്‍നടയായി അദ്ദേഹത്തെ പിന്തുടർന്നു. കൈയില്‍ തോക്ക് അടക്കമുള്ള ആയുധങ്ങൾ കൈയിൽ വെച്ച ഇവർ ഹെല്‍മെറ്റും ധരിച്ചിരുന്നു