Crime

നിർത്തിയിട്ട ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Posted on

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

പാലപ്പുറം മടത്തൊടി വീട്ടിൽ രാമദാസൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാമദാസൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് വൈകിട്ട് 3:40 ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ തീ പടരുന്നത് കണ്ട് അയൽവാസികൾ ഓടിച്ചെന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version